ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ശക്തിയേറിയ കുലുക്കം അനുഭവപ്പെട്ടതോടെ ജനം പരിഭ്രാന്ത്രായി. നാശനഷ്ടങ്ങളുണ്ടായോ എന്ന് ഇതുവരെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. പൊതുജനങ്ങളോട് ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സമീപ പ്രദേശങ്ങളായ കാംരൂപ് മെട്രോപൊളിറ്റൻ, നാഗോൺ, ഈസ്റ്റ് കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ്, ഹോജായ്, ദിമ ഹസാവോ, ഗോലാഘട്ട്, ജോർഹട്ട്, ശിവസാഗർ, ചരൈഡിയോ, കച്ചാർ, കരിംഗഞ്ച്, ഹൈലകണ്ടി, ധുബ്രി, സൗത്ത് സൽമാര-മങ്കച്ചാർ, ഗോൾപാറ ജില്ലകളിലും കുലുക്കം അനുഭവപ്പെട്ടതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രഹ്മപുത്ര നദിയുടെ തെക്കന്‍ തീരത്ത് ഏകദേശം 50 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
SUMMARY: Earthquake in Assam: 5.1 magnitude recorded














