
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർഡിഎക്സ് ഐഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ് ഭീഷണിസന്ദേശം ലഭിച്ചത്. തുടർന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.
ബുധനാഴ്ച രാവിലെ 9.08 ഓടെ, എഎഐയുടെ എൻഒസി യൂണിറ്റിനാണ് ഇമെയിൽ ലഭിച്ചത്. വിമാനത്താവള ടെർമിനലുകളിൽ 3 ആർഡിഎക്സ് ഐഇഡികൾ ഉപയോഗിച്ചുള്ള മനുഷ്യ ആത്മഹത്യാ സ്ഫോടനം സംഭവിക്കുമെന്നായിരുന്നു സന്ദേശം. തുടര്‍ന്നു സുരക്ഷാ ഏജൻസികൾ ഉടൻ തന്നെ പരിശോധനയും സുരക്ഷാ നടപടികളും ആരംഭിച്ചു. എന്നാല്‍ പിന്നീട് ഇത് വ്യാജ ഭീഷണിയാണെന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Fake bomb threat at Bengaluru airport














