ബെംഗളൂരു: കർണാടകയിലെ ഹാസനില്‍ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ബെംഗളൂരു സന്ദർശിച്ച് മടങ്ങുമ്പോള്‍ ഇന്നലെ രാത്രി പതിനൊന്നരയോടെ അറയ്ക്കൽഗുഡ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവിടെ പവർഗ്രല്ലിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു.സംഭവം നടന്നയുടൻ തന്നെ വിദ്യാർഥികളെ നാട്ടുകാർ ചേർന്ന് അറയ്ക്കൽഗുഡയിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നേടിയ ശേഷം ഇന്നലെ രാത്രി തന്നെ സംഘം നാട്ടിലെക്ക് മടങ്ങി.
SUMMARY: A bus of a study group with Malayalee students overturned in Karnataka













