ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി തകർന്നു. കല്ലുംതൊട്ടിയില്‍ മേരി സെബാസ്റ്റ്യന്റെ വീടാണ് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയുണ്ടായ വൻ സ്ഫോടനത്തില്‍ വാസയോഗ്യമല്ലാത്ത വിധം തകർന്നത്. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റ് കാരണങ്ങളാണോ അപകടത്തിന് പിന്നിലെന്ന് വ്യക്തത വരാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടസമയത്ത് മേരി സെബാസ്റ്റ്യൻ ആരോഗ്യപ്രശ്നങ്ങള്‍ കാരണം മകളുടെ വീട്ടിലായിരുന്നതിനാല്‍ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. മേരിയുടെ വീട് പൂർണ്ണമായും തകർന്നത് കുടുംബത്തിന് വലിയ ആഘാതമായി മാറിയിരിക്കുകയാണ്.
SUMMARY: A house was completely destroyed in Idukki after a gas cylinder exploded
















