അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്. കോയിപ്രം സ്റ്റേഷനിലെ പോലിസ് സംഘം പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ എഎസ്ഐയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ജീപ്പ് പൂർണമായും തകർന്നനിലയിലാണ്. തിങ്കൾ രാത്രി എട്ടേകാലോടെയായിരുന്നു അപകടം. അടൂർ കെപി റോഡിലൂടെ വന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിലിടിച്ചശേഷം മറ്റൊരു ബസിലും കെഎസ്ആർടിസി ബസ് ഇടിച്ചു. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
ബസ് ഡ്രൈവർക്ക് നിസാര പരുക്കേറ്റു. അപകടത്തിനുപിന്നാലെ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി.
SUMMARY: A KSRTC bus rammed into the police jeep that had gone with the accused; 5 people injured














