ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ വി (30) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് സനേഷ് റൂം എടുത്തത്. ചെക്ക്ഔട്ട് ആവാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാര്‍ റൂം പരിശോധിച്ചപ്പോയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ മടിവാള പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി മടിവാള, കോറമംഗല പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റ് മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപതിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ഉണ്ണികൃഷ്ണൻ. അമ്മ: ഗീത. ഭാര്യ: ഗായത്രി.
SUMMARY: A Malayali youth was found dead