കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ് കേസെടുത്തു. പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ് സുരേഷ് ചന്ദ്രനും കൂടെ ഉള്ളവരുമെത്തി തെരുവ് നായയെ തല്ലി കൊന്നത്. ശാസ്താംകോട്ട പോലീസാണ് സുരേഷ് ചന്ദ്രനെതിരെ കേസെടുത്തത്. തെരുവ് നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
SUMMARY: A stray dog was beaten to death in Kollam; Case filed against UDF candidate














