ബെംഗളൂരു: ബെല്ലാരി സന്ദൂർ താലൂക്കിലെ തോരനഗലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ബീഹാർ സ്വദേശിയും തോരണഗൽ നിവാസിയുമായ പ്രിയങ്ക (32) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ ചിലര്‍ തട്ടിക്കൊണ്ടുപോയതായി യുവതി ഭർത്താവിനെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ യുവതി കനാലിലേക്ക് എറിയുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
പ്രിയങ്കയുടെ ഭർത്താവ് ജിൻഡാലിൽ തൊഴിലാളിയാണ്. ബീഹാറിൽ നിന്നും ബെല്ലാരിയിലേക്ക് കുടിയേറിയ ദമ്പതികൾക്ക് കനാലില്‍ കാണാതായ കുഞ്ഞ് ഉൾപ്പെടെ മൂന്ന് പെൺമക്കള്‍ ഉണ്ട്. തനിക്ക് അസുഖമുണ്ടെന്നും കുഞ്ഞിനെ വേണ്ടപോലെ പരിപാലിക്കാൻ കഴിയുന്നില്ലെന്നും അതിനാല്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും യുവതി പോലീസിന് മൊഴി നല്‍കി. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തോരണഗൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: A two-month-old baby was thrown into a canal; The mother was arrested