കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾ തീപിടിച്ച് കത്തി നശിച്ചു

കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഭക്ഷണം പാകം ചെയ്യുന്നിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തമുണ്ടായ സ്ഥലത്ത് നിരവധി ബോട്ടുകളും ഫൈബർ വള്ളവും നിർത്തിയിട്ടിരുന്നു. എട്ട് ബോട്ടുകൾ സ്ഥലത്ത് നിന്ന് നീക്കിയതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. പ്രദേശവാസികളാണ് തീപിടിക്കുന്നത് ആദ്യമായി കണ്ടത്. രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റ് ബോട്ടുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്‌ പറഞ്ഞു.

SUMMARY: Fishing boats caught fire and were destroyed in Kollam’s Kureepuzha

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പത്താം ക്ലാസുകാരിക്ക് ലൈംഗിക പീഡനം; അച്ഛന്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കേസില്‍ പിതാവ്...

സ്വർണവില വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,120...

‘മുൻ‌കൂര്‍ ജാമ്യമെടുത്തിട്ടേ വരൂ.. പറ്റുമെങ്കില്‍ പിടിക്ക്’; വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി

കണ്ണൂര്‍: വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി. ഊന്നുകല്‍ സിഐക്കെതിരെയാണ് ആയങ്കിയുടെ...

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയില്‍...

ഹോർമൂസ് കടലിടുക്ക് തുറക്കാൻ വഴിയൊരുങ്ങുന്നു; ഇറാൻ-ഒമാൻ കരാർ അന്തിമ ഘട്ടത്തിൽ

തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനായി ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ....

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു....

കോൺഗ്രസിലെ അതൃപ്തി തീർക്കാൻ രൺദീപ് സിംഗ് സുര്‍ജേവാല ബെംഗളൂരുവിൽ, എം.എൽ.എമാരുമായി നിർണായക ചർച്ച

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന അസംതൃപ്തി...

കാസറഗോഡ്‌ പോലീസുകാരനെ കാണാതായി; മൊബൈൽ ടവർ ലൊക്കേഷൻ മൈസൂരുവിൽ, അന്വേഷണം ഊർജിതം

കാസറഗോഡ്‌: കാസറഗോഡ്‌ പോലീസുകാരനെ കാണാതായതായി പരാതി. രാജപുരം പോലീസ് സ്റ്റേഷനിലെ സിവിൽ...

Related Articles

Popular Categories