ഇ​ൻ​ഡി​ഗോ പ്രതിസന്ധി: 84 സ്പെഷ്യല്‍ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ വി​വി​ധ സോ​ണു​ക​ളി​ൽ 84 സ്പെഷ്യല്‍ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. മൊ​ത്തം 104 ട്രി​പ്പു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ​ക്കാ​യി ഭൗ​തി​ക​ശേ​ഷി പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു​വെ​ന്ന് റെ​യി​ൽ​വേ വ​ക്താ​വ് പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കും. യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നാ​യി മും​ബൈ സെ​ൻ​ട്ര​ൽ-​ന്യൂ​ഡ​ൽ​ഹി, മും​ബൈ സെ​ൻ​ട്ര​ൽ-​ഭി​വാ​നി, മും​ബൈ സെ​ൻ​ട്ര​ൽ-​ഷ​കു​ർ ബ​സ്തി, ബാ​ന്ദ്ര ടെ​ർ​മി​ന​സ്-​ദു​ർ​ഗാ​പു​ര, വ​ൽ​സാ​ദ്-​ബി​ലാ​സ്പു​ർ, സ​ബ​ർ​മ​തി-​ഡ​ൽ​ഹി, സ​ബ​ർ​മ​തി-​ഡ​ൽ​ഹി സ​രാ​യ് രോ​ഹി​ല്ല റൂ​ട്ടി​ൽ ഏ​ഴു പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മെ​ന്ന് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ അ​റി​യി​ച്ചു.

സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ നാ​ലു പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു ചെ​ന്നൈ, മും​ബൈ, ഷാ​ലി​മാ​ർ (കോ​ൽ​ക്ക​ത്ത) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണു സ​ർ​വീ​സു​ക​ൾ. ചെ​ന്നൈ എ​ഗ്‌​മൂ​ർ-​ച​ര​ളാ​പ​ള്ളി (തെ​ലു​ങ്കാ​ന), സെ​ക്ക​ന്ദ​രാ​ബാ​ദ്-​ചെ​ന്നൈ എ​ഗ്‌​മൂ​ർ റൂ​ട്ടി​ൽ അ​ധി​ക സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പി​ലു​ള്ള​ത്.

തി​രു​ച്ചി​റ​പ്പ​ള്ളി-​ജോ​ധ്പു​ർ ഹം​സ​ഫ​ർ എ​ക്സ്പ്ര​സ്, ചെ​ന്നൈ സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, മും​ബൈ സി​എ​സ്ടി-​ചെ​ന്നൈ ബീ​ച്ച് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് എ​ന്നി​വ​യി​ൽ ഒ​രു അ​ധി​ക എ​സി കോ​ച്ചു​കൂ​ടി അ​നു​വ​ദി​ച്ചു​വെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. ഈ ​മാ​സം പ​ത്തു​വ​രെ അ​ധി​ക കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.
SUMMARY: IndiGo crisis: Railways announces 84 special trains

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ബെംഗളൂരു: കർണാടകയിൽ പിടികൂടിയ വ്യാജ മരുന്ന് ശൃംഖലയുടെ വ്യാപ്തി കൂടുതൽ വലുതാണെന്ന്...

Related Articles

Popular Categories