സര്‍ക്കാരിന്റെ പരസ്യത്തെച്ചൊല്ലി കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം, പ്രതിപക്ഷം സഭ വിട്ടിറങ്ങി

ബെംഗളൂരു: സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തെച്ചൊല്ലി കര്‍ണാടക നിയമസഭയില്‍ വാക്കേറ്റവും പ്രതിഷേധവും. വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളായ ബിജെപി -ജനതാ ദൾ സെക്യുലർ അംഗങ്ങള്‍ സഭയില്‍ നിന്ന് വിട്ടിറങ്ങി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വികസിത ഭാരത് ഗ്യാരൻ്റി ഫോർ റോസ്​ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമിൻ (വിബി-ജി-റാം ജി)പദ്ധതിയെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ് പദ്ധതി യെയും താരതമ്യം ചെയ്തുള്ള പരസ്യമാണ് വിവാദമായത്. 

ഇത് സഭയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും ആർഡിപിആർ ഡിപാർട്ട് മെൻ്റിൽ നിന്നുള്ള ഇത്തരം പരസ്യം പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്ന പോലെയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്നാണ് ബിജെപി അംഗങ്ങള്‍ സഭ വിട്ടിറങ്ങിയത്. 

പരസ്യത്തില്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെയും ബിജെപി അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. ഗാന്ധിയുടെ പേരും ചിത്രവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ആരോപണം.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ പരസ്യത്തെ ന്യായീകരിച്ചു. ഗ്രാമവികസന–പഞ്ചായത്തിരാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വിശദീകരിച്ചത്, പരസ്യം നിയമപരമായതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവന്ന മാറ്റങ്ങളെ പൊതുജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നുമാണ്. സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. പരസ്യം രാഷ്ട്രീയ പ്രചാരണമല്ലെന്നും ഗ്രാമീണ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാത്രമാണെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ വിഷയത്തില്‍ പ്രതിഷേധം തുടരുമെന്ന് ബിജെപി അറിയിച്ചു.

SUMMARY: Protest in Karnataka Assembly over government advertisement, opposition walks out of the house

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

നെലമംഗലയിൽ ലോറി ബൈക്കിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–ബണ്ട്വാൾ ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു....

ഗണേശ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മൂന്നുപേർക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരപരുക്കേറ്റു. ചിക്കമഗളൂരുവിലെ ലക്ഷ്യ...

ബെംഗളൂരുവിൽ പ്രതിഷേധമിരമ്പി സി.ജെ.പി.യുടെ തിരംഗ റാലി

ബെംഗളൂരു: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ബെംഗളൂരുവിൽ തിരംഗ മാർച്ച്...

നേഹ ബോറ എവിടെ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം, അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ...

ശ്വാസകോശ അണുബാധ; മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 ലക്ഷം രൂപ വിപണിമൂല്യം കണക്കാക്കുന്ന...

Related Articles

Popular Categories