ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. പൗരന്മാരല്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരുമെന്നും കോടതി നിരീക്ഷിച്ചു.
ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ കേസില്‍ കോടതിയില്‍ വാദം തുടരുകയാണ്. എസ് ഐ ആര്‍ ശരിയോ തെറ്റോ എന്നറിയാനുള്ള സുപ്രധാന വാദമാണ് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആരുടെയെങ്കിലും വോട്ട് അവര്‍ അറിയാതെ വെട്ടിമാറ്റിയിട്ടുണ്ടെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.
SUMMARY: ‘Aadhaar cannot be considered conclusive proof of citizenship’; Supreme Court upholds Election Commission