പാലക്കാട്: പാലക്കാട് വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന 15 യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.
തൃശൂർ-പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും പരുക്കേറ്റവരെ സമീപത്തെ ഇരട്ടകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സര്‍വീസ് റോഡില്‍ അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ലോറിയില്‍ ഇടിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
SUMMARY: Accident: 15 injured after private bus hits lorry