മൈസൂരുവിന് സമീപം സ്വകാര്യ ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം 4 പേർ മരിച്ചു.

ബെംഗളൂരു: മൈസൂരു പെരിയപട്ടണയ്ക്ക് സമീപം ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം 4 പേർ മരിച്ചു. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാവേരി ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം. മരിച്ചവരിൽ ഡ്രൈവറും ക്ലീനറും ഉൾപ്പെടുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ് (28), മാങ്കാവ് സ്വദേശി സജേഷ് (38), ബസ് ക്ലീനർ മലയാളിയായ സുഹൈൽ, മൈസൂരു സ്വദേശിയായ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

റോഡിൽ മരം വീണുകിടന്നിരുന്നതിനാൽ, അതുവന്ന ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം. നിരവധി യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ പെരിയപട്ടണം ആശുപത്രിയിലും മൈസൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അവധിക്കാലമായതിനാൽ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

Updating…….

SUMMARY:Four people, including Malayalis, died after a bus and a lorry collided near Mysuru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി ദമ്പതികള്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ശിവത്തിൽ അനൂപ്...

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ആഹ്വാനം ചെയ്ത...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപിയുടെ തിരംഗാ മാർച്ച്‌ ഇന്ന്‌

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ സിജെപി ആഹ്വാനം ചെയ്ത...

തുലാവർഷം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന്...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട കൂടൽ വാഴയിൽ വീട്ടിൽ സൂസമ്മ മാത്യൂസ് (74)  ബെംഗളൂരുവിൽ...

കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷിക സംഗമവും ഓണാഘോഷവും നവംബർ എട്ടിന്

ബെംഗളൂരു: കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷികസംഗമവും ഓണാഘോഷവും നവംബർ എട്ടിന് രാവിലെ 9.30...

രേഖകളില്ലാതെ താമസിച്ച നാല് ബംഗ്ലാദേശികൾ കുടകിൽ അറസ്റ്റിൽ

ബെംഗളൂരു: മതിയായ രേഖകളില്ലാതെ കുടക് ജില്ലയിൽ താമസിച്ചു വന്ന നാല് ബംഗ്ലാദേശി...

Related Articles

Popular Categories