ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചിക്കഹൊസഹള്ളി സ്വദേശി സന്ദീപിനാണ് പരുക്കേറ്റത്.
ബംഗാർപേട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു സന്ദീപ്. മാരിക്കുപ്പം-ബെംഗളൂരു ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ അതിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ സന്ദീപിന്റെ ഇടത് കൈ ബോഗിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി അറ്റുപോകുകയായിരുന്നു, ഗുരുതര പരുക്കേറ്റ സന്ദീപിനെ ചികിത്സയ്ക്കായി ബംഗാർപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബംഗാർപേട്ട് റെയിൽവേ പോലീസ് കേസെടുത്തു.
SUMMARY: Accident while jumping on a moving train; 26-year-old loses left arm














