ബെംഗളൂരു: മുതിര്‍ന്ന കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു ജോ സൈമൺ. 80 വയസ്സായിരുന്നു. ബെംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കർണാടകത്തിലെ മണ്ഡ്യ സ്വദേശിയാണ്. 1946-ൽ ജനിച്ച ഇദ്ദേഹം 1967-ൽ സിനിമാരംഗത്തെത്തി. 1977-ൽ പുറത്തിറങ്ങിയ എൽ.വി. ശാരദ, ആശാ ലത, രജനീകാന്ത് എന്നിവർ അഭിനയിച്ച ‘ഒന്തു പ്രേമദ കഥെ’ആണ് ജോ സൈമൺ സംവിധാനംചെയ്ത ആദ്യചിത്രം. കന്നഡയിലെ സൂപ്പർ നടന്മാരായ വിഷ്ണുവർധനൻ, അംബരീഷ് എന്നിവരുമായി ജോ സൈമണ് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ജോ സൈമൺ ഒരുക്കിയവയാണ്. 30-ലധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. വിഷ്ണുവർധനൻ നായകനായെത്തിയ ‘സാഹസ സിംഹ’, ‘സിംഹജോഡി’, ‘മിസ്റ്റർ വാസു’ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ ‘പയണ’ ആയിരുന്നു അവസാന ചിത്രം.
കന്നഡ ചലച്ചിത്ര വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ് ജോ സൈമണിന്റെ വിയോഗമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ. അശോകയും ദുഃഖം പ്രകടിപ്പിച്ചു. പതിറ്റാണ്ടുകളുടെ സമർപണവും കലാപരമായ അഭിനിവേശവും പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ മുഴുവൻ കന്നഡ സിനിമയേയും എപ്പോഴും സ്വാധീനിക്കുന്നവയാണ്- ആർ. അശോക സ്മരിച്ചു.
SUMMARY: Actor and director Joe Simon passes away
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…
ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…