LATEST NEWS

നടൻ ജയൻ ചേര്‍ത്തല കോണ്‍ഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: സിപിഐ നേതാവും സിനിമാ സീരിയല്‍ നടനുമായ ജയൻ ചേർത്തല കോണ്‍ഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലുമായി ജയൻ ചേർത്തല ചർച്ച നടത്തി. രാവിലെയോടെയാണ് ജയന്‍ ചേര്‍ത്തല കെ സി വേണുഗോപാലിന്റെ വീട്ടിലെത്തിയത്.

തന്റെ മണ്ഡലത്തിലെ എംപിയാണല്ലോയെന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം. പ്രേം കുമാറിന് പിന്നാലെയാണ് നടൻ ജയൻ ചേർത്തലയും കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നത്. നിലവില്‍ സിപിഐ സഹയാത്രികനായ ജയൻ ചേർത്തലയുടെ മാറ്റം സിനിമാരാഷ്ട്രീയ മേഖലകളില്‍ വലിയ ചർച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

സിപിഐ നേതൃത്വവുമായി ഏറെ കാലമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ജയൻ ചേർത്തല ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

SUMMARY: Actor Jayan Cherthala to join Congress? Discussions held with KC Venugopal

NEWS BUREAU

Recent Posts

കർണാടകയിൽ ഇനി ഇലക്ട്രിക് കാറുകൾക്ക് റോഡ് ടാക്‌സ് അടയ്ക്കണം

ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…

7 hours ago

നി​തി​ൻ രാ​ജി​ന്റെ കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കും; പാ​ർ​ട്ടി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് എ.​എ. റ​ഹീം

തിരുവനന്തപുരം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്…

7 hours ago

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…

7 hours ago

ലോക്സഭ സീറ്റുകള്‍ 850 ആക്കും; 273 എണ്ണം സ്ത്രീകൾക്ക്, വനിതാ സംവരണം 2029 മുതൽ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…

8 hours ago

സൗജന്യ കന്നഡ പഠന ക്ലാസ്

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ  യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന  ക്ലാസുകൾ…

9 hours ago

കേരളസമാജം വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു.  വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…

9 hours ago