മൈസൂരു: നടന്‍ ഷറഫുദ്ദീന് പരുക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. സംഘട്ടന രംഗത്തിനിടെ കത്തികൊണ്ടാണ് മുറിവേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഖത്ത് സാരമായി മുറിവേറ്റ ഷറഫുദ്ദീനെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിതേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ യായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താല്‍ക്കാലികമായി നിർത്തിവെച്ചു.
SUMMARY: Actor Sharafudheen was injured during a film shoot in Mysore
















