Thursday, September 18, 2025
27.3 C
Bengaluru

നടൻ ടി പി മാധവന് വിട; അച്ഛനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മക്കൾ

തിരുവനന്തപുരം:  അന്തരിച്ച നടൻ ടി പി മാധവന് സംസ്കാരിക കേരളത്തിന്റെ വിട. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ടി.പി.മാധവന്റെ മകൾ ദേവിക റാവുവും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. അച്ഛനുമായി അകന്ന് കഴിയുകയായിരുന്ന മക്കൾ, ഏറ്റവും അടുത്ത ബന്ധുകൾക്ക് ഒപ്പമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയത്. അദ്ദേഹം അന്തേവാസിയായിരുന്ന പത്തനാപുരം ഗാന്ധിഭവനിലും രാവിലെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.

തൈക്കാട് ഭാരത് ഭവനിൽ സംസ്ഥാന സർക്കാരിനായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അന്തിമോപചാരമർപ്പിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രിമാരായ വി ശിവൻകുട്ടി, ഗണേഷ് കുമാർ, ചിഞ്ചു റാണി, എം മുകേഷ് എം എൽ എ തുടങ്ങി, സിനിമ-സീരിയൽ മേഖലയിലുള്ളവരും, സംസ്കാരിക പ്രവർത്തകരുമടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ ഭാരത് ഭവനിലേക്ക് എത്തി.ടി പി മാധവന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് തീരാ നഷ്ടമെന്ന് മന്ത്രിമാരായ സജി ചെറിയാനും, ഗണേഷ് കുമാറും പ്രതികരിച്ചു.

ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു മാധവൻ. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്കു തിരിയുന്നത്. മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് ഉൾപ്പടെയുള്ള സിനിമകൾ സംവിധാനം ചെയ്തു. ഒറ്റക്കാവുകയും ആരോ​ഗ്യം മോശമാവുകയും ചെയ്തതോടെയാണ് ടി പി മാധവനെ ​ഗാന്ധിഭവനിലേക്ക് മാറ്റുന്നത്.
<br>
TAGS : TP MADHAVAN
SUMMARY : Actor TP Madhavan bids farewell. Thousands paid their last respects

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാല്‍ വില വര്‍ധിപ്പിക്കും; നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര...

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ...

പാലിയേക്കരയിലെ ടോള്‍ നിരോധനം തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി...

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ്...

സ്വര്‍ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും...

Topics

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

Related News

Popular Categories

You cannot copy content of this page