ബെംഗളൂരു:കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കാ ഉപേന്ദ്രയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. ഓണ്‍ലൈനില്‍ ഓർഡർചെയ്ത ഒരു സാധനം എത്തിക്കാന്‍ പ്രത്യേക കോഡ് വേണമെന്ന് പറഞ്ഞ് ഒരു സന്ദേശം ഫോണിലേക്ക് വന്നതോടെയാണ് ഫോൺ ഹാക്കിങ്ങിനിരയായതെന്ന് പ്രിയങ്കാ ഉപേന്ദ്ര പറഞ്ഞു. മറ്റൊരു ഫോണിലേക്ക് വിളിക്കാൻ സന്ദേശമയച്ചയാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിലേക്ക് വിളിക്കാൻ ശ്രമിച്ചതോടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്നും അവർ പറഞ്ഞു. ഉപേന്ദ്രയുടെ ഫോണിൽനിന്നും ഈ നമ്പറിലേക്ക് വിളിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു.
ഹാക്ക് ചെയ്ത ശേഷം തട്ടിപ്പുകാർ ഇരുവരുടെയും ഫോണുകളിലുണ്ടായിരുന്ന മറ്റുള്ളവരുടെ നമ്പറുകളിലേക്ക് സഹായധനം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളയച്ചു. തട്ടിപ്പാണെന്നറിയാതെ പലരും പണം അയച്ചുകൊടുത്തു.
തങ്ങളുടേതെന്ന രീതിയിൽ വരുന്ന സന്ദേശപ്രകാരം ആരും പണം അയച്ചുകൊടുക്കരുതെന്ന് ഉപേന്ദ്ര എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംഭവത്തില്‍ സദാശിവനഗർ പോലീസിൽ ഇരുവരും പരാതി നൽകി.
SUMMARY: Actor Upendra and his wife’s phones hacked and defrauded
SUMMARY: Actor Upendra and his wife’s phones hacked and defrauded