കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.
ആര്യ മകള്‍ ഖുശിയുടെ കൈപിടിച്ചാണ് വിവാഹ വേദിയിലെത്തിയത്. ആര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഖുശി. സിബിനും ഒരു മകനുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ ആര്യയ്ക്ക് ആശംസകളുമായി എത്തിയത്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അർച്ചന സുശീലൻ തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേർ ഇരുവർക്കും ആശംസ അറിയിച്ചു.
SUMMARY: Actress Arya Babu gets married; wedding pictures out