ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ. നാരായണ. സെക്രട്ടറി സ്ഥാനത്ത് തുടരാൻ താല്പര്യം പ്രകടിപ്പിച്ചത് രാജ തന്നെയാണ്. ജനറൽ സെക്രട്ടറിയായി തുടരാൻ താൽപര്യം ഉണ്ടെന്ന് ഡി.രാജ ദേശീയ എക്സിക്യൂട്ടീവിൽ അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
75 വയസ് എന്ന പ്രായപരിധി നിബന്ധന കർശമാക്കണമെന്ന് കേരളം അവശ്യപ്പെട്ടെങ്കിലും 76 കാരനായ രാജയ്ക്ക് ഇളവുനൽകാൻ നേതൃത്വം ധാരണയിലെത്തുകയായിരുന്നു. എന്നാൽ സെക്രച്ചേറിയറ്റിലും , കൗണസിലിലും പ്രായപരിധി പാലിച്ചു പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം.
SUMMARY: Age relaxation, D Raja will continue as CPI General Secretary
SUMMARY: Age relaxation, D Raja will continue as CPI General Secretary