Friday, November 28, 2025
20 C
Bengaluru

രാജസ്ഥാനിലെ ചുരുവിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു; പൈലറ്റുൾപ്പെടെ രണ്ട് പേർ മരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ ഒരു വയലിൽ തകര്‍ന്നു വീണത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൂറത്ത്ഗഢ് വ്യോമ താവളത്തിൽ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകർന്നു വീണത്.

ചുരു ഭാനുദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ആകാശത്തുനിന്ന് തീ ഗോളമായി പതിക്കുകയായിരുന്നെന്ന് ഗ്രാമീണർ പറയുന്നു. വയലിന്‍റെ വലിയ ഒരു ഭാഗം തന്നെ കത്തിയമർന്നിട്ടുണ്ട്. അപകടസ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്., ഗുരുതരമായി തകർന്ന നിലയിലാണ് കണ്ടെത്തിയത്.

ജോധ്പൂരിലെ ബികാനീറിലുമടക്കം രാജസ്ഥാനിൽ വ്യോമസേനക്ക് നിരവധി താവളങ്ങളുണ്ട്. ഈ വർഷം ജാഗ്വർ വിമാനം അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രിലിൽ ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വർ വിമാനം തകർന്നുവീണിരുന്നു.


SUMMARY: Air Force plane crashes in Rajasthan’s Churu; two people including pilot killed

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പല്ലശ്ശന ചെമ്മനിക്കര വീട്ടില്‍ സി.കെ.ആർ.മൂർത്തി (94) ബെംഗളൂരുവില്‍ അന്തരിച്ചു....

കെഎസ്ആര്‍ടിസി പമ്പ-കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി; പമ്പ-തെങ്കാശി സര്‍വീസ് നാളെ മുതല്‍

പമ്പ: ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക്...

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

പാലക്കാട്:  ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒരാളെക്കൂടി ദേശീയ...

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെയ്യും- ഡി. ​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കാന്‍...

Topics

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം...

കനത്ത മൂടൽമഞ്ഞ്: ബെംഗളൂരുവിൽ 81 വിമാനങ്ങള്‍ വൈകി

ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 81 വിമാന സർവീസുകള്‍ വൈകി....

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഓൺലൈൻ ഗെയിം പ്ലാറ്റ് ഫോം സ്ഥാപകർ അറസ്റ്റിൽ

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓൺലൈൻ ഗെയിം പ്ലാറ്റ്‌ഫോം വിൻസോയുടെ സ്ഥാപകരായ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലസ് ഗ്രൗണ്ട് റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന...

കബൺ പാർക്ക് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന...

അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തി: അച്ഛന് 25,000 രൂപ പിഴ ഇട്ട് കോടതി

ബെംഗളൂരു: മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ...

തദ്ദേശ തിരഞ്ഞെടുപ്പ്; മത്സരരംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും....

Related News

Popular Categories

You cannot copy content of this page