ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ പിലാറ്റസ് പിസി-7 ബേസിക് ട്രെയിനർ വിമാനമാണ് തകര്‍ന്നുവീണത്.
VIDEO | Tamil Nadu: An Air Force training aircraft crashed near Thiruporur in Chengalpattu district. More details are awaited.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/SPPRXri1mO
— Press Trust of India (@PTI_News) November 14, 2025
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി. പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് വ്യോമസേന സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് എമര്‍ജന്‍സി ടീം സ്ഥലത്തെത്തി. അപകട കാരണവും, മറ്റ് വിശദാംശങ്ങളും പുറത്തുവരുന്നതേയുള്ളൂ.
SUMMARY: Air Force training plane crashes; pilot miraculously survives













