മുംബൈ: രാജ്യത്തെ ഏറ്റവും പുതിയ വിമാന സർവിസ് കമ്പനിയായ ആകാശ എയറിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫിസറുമായ പ്രവീൺ അയ്യർ രാജിവെച്ചു. പ്രവർത്തനം തുടങ്ങി മൂന്ന് വർഷമാകുന്നതിനിടെ കമ്പനി വിടുന്ന രണ്ടാമത്തെ ഉന്നത തല ഉദ്യോഗസ്ഥനാണ് പ്രവീൺ.
2022 ആഗസ്റ്റിൽ ആദ്യ യാത്ര തുടങ്ങുമ്പോൾ പ്രവീൺ ആകാശ എയർ ടീമിലുണ്ടായിരുന്നു. കമ്പനിയുടെ എക്സികുട്ടിവ് കമ്മിറ്റി അംഗംകൂടിയാണ്. പ്രവീണ്‍ സ്ഥാനമൊഴിഞ്ഞതോടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആനന്ദ് ശ്രീനിവാസനെ പുതിയ കൊമേഴ്‌സ്യല്‍ ഓഫീസറായി കമ്പനി നിയമിച്ചു. 2025 ഒക്ടോബറില്‍ കമ്പനിയുടെ അന്താരാഷ്ട്ര സേവനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന നീലു ഖാത്രി രാജിവെച്ചിരുന്നു.
പ്രതിസന്ധി നേരിടുന്ന കമ്പനി പുതിയ വികസന പദ്ധതികള്‍ തയാറാക്കുന്നതിനിടെയാണ് പ്രവീണ്‍ അയ്യരുടെ രാജി. വിമാനങ്ങള്‍ കൃത്യസമയത്ത് നിര്‍മിച്ച് വിതരണം ചെയ്യാന്‍ ബോയിങ്ങിന് കഴിയാത്തതാണ് ആകശ എയര്‍ കമ്പനിയുടെ പ്രതിസന്ധി. ഈ വര്‍ഷം മൂന്ന് പുതിയ വിമാനങ്ങളാണ് കമ്പനി വാങ്ങിയത്. ആഭ്യന്തര വിമാന യാത്ര വിപണിയില്‍ അഞ്ച് ശതമാനം പങ്കാളിത്തമുള്ള ആകാശ, ഈ വര്‍ഷം 12 പുതിയ വിമാനങ്ങള്‍കൂടി വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്.ഇപ്പോള്‍, ആകാശ എയറിന് നാല് സഹസ്ഥാപകരാണുള്ളത്. ആദിത്യ ഘോഷ്, ആനന്ദ് ശ്രീനിവാസന്‍, ബെല്‍സണ്‍ കുട്ടീഞ്ഞോ, ഭവിന്‍ ജോഷി. വിനയ് ദുബെയാണ് എയര്‍ലൈനിന്റെ സ്ഥാപകനും സിഇഒയും. നിലവില്‍ എയര്‍ലൈനിന് 33 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുണ്ട്.
SUMMARY: Akasa Air co-founder Praveen Iyer resigns
തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…
ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…
തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…
ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…