മുംബൈ: യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി വിമാനം. വാരാണസിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനമാണ് താഴെയിറക്കിയത്. വാരാണസി സ്വദേശിയായ ദശരഥ് ഗിരിയ്ക്കാണ് (82) യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായത്.
ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം സീറ്റിൽ നിന്ന് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഫ്ലൈറ്റ് ജീവനക്കാർ ഉടൻ തന്നെ പൈലറ്റിനെ വിവരമറിയിക്കുകയും എമർജൻസി ലാൻഡിങ് ക്രമീകരിക്കാൻ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് രാവിലെ 11.40ന് വിമാനം ഭോപ്പാൽ വിമാനത്താവളത്തിൽ ഇറക്കി.
തുടര്‍ന്ന് ദശരഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് മുടങ്ങിയ സര്‍വീസ് വൈകിട്ട് 5 മണിയോടെ പുനരാരംഭിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
TAGS: NATIONAL | AKASA AIR
SUMMARY: Akasa Air makes emergency landing for ailing passenger who later dies in hospital
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…