ന്യൂഡൽഹി: റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘സൂപ്പർ ആപ്’ ഇറക്കാൻ റെയിൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാം ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാകുന്നത് പല ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കും.
ഐആർസിടിസി ആപ്പ്, റെയിൽ സാരഥി, ഇന്ത്യൻ റെയിൽവേയുടെ പിഎൻആർ, നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, യുടിഎസ്, ഫുഡ് ഓൺ ട്രാക്ക് തുടങ്ങിയ വിവിധ സേവനങ്ങൾക്കായി ഇപ്പോൾ റേയിൽവേക്ക് ഏതാണ്ട് ആറ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. നിലവിൽ ഐആർസിടിസി റെയിൽ കണക്റ്റ് എന്ന ആപ്പിലൂടെയാണ് ഉപയോക്താക്കൾ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. 90 കോടി രൂപയോളം ചെലവിട്ട് റെയിൽവേ ഐ.ടിക്ക് കീഴിലുള്ള സെന്റർ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സി.ആർ.ഐ.എസ്) ആണ് ‘സൂപ്പർ ആപ്’ പുറത്തിറക്കുന്നത്.
<BR>
TAGS : RAILWAY
SUMMARY : All services are now in one click; Railways with Super App
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…
കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…