പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട്‌ നൽകി, കേസെടുക്കാൻ നിർദേശം

പാലക്കാട്‌: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് പണം ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക്റിപ്പോർട്ട്‌ നൽകി. പണം ലഭിച്ചെന്ന ആരോപണം പ്രധാന സാക്ഷി നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എംഎസ് മാധവിക്കുട്ടി വ്യക്തമാക്കി.

പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതിയിൽ ഫ്ലൈയിങ് സ്ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്ന് ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു. ​

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനിയായ 65 വയസ്സുള്ള വയോധിക തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് ഫ്ലൈയിങ് സ്ക്വാഡിന് മൊഴി നൽകിയത്. എങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയായിരുന്നു.
SUMMARY: Allegations of money for votes in Palakkad: Collector submits report to Chief Electoral Officer, orders to file case

Hot this week

റീപോളിങ്ങിൽ പശ്ചിമ ബംഗാളിലെ ഫാൾട്ടയിൽ ബിജെപിക്ക് ജയം; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം, രണ്ടാം സ്ഥാനത്ത് സിപിഎം സ്ഥാനാർഥി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഫാൾട്ട മണ്ഡലത്തിൽ ബിജെപിക്ക് ജയം. 100921 വോട്ടിൻ്റെ...

കോതമം​ഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ...

ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു....

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ സർവീസ് ജൂണിൽ ആരംഭിക്കുമെന്ന് റെയിൽവേ സഹമന്ത്രി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ വലപ്പാട് അരയംപറമ്പിൽ മീരാ രവീന്ദ്രൻ (71) ബെംഗളൂരുവില്‍ അന്തരിച്ചു....

കോതമം​ഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ...

ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു....

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ സർവീസ് ജൂണിൽ ആരംഭിക്കുമെന്ന് റെയിൽവേ സഹമന്ത്രി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ വലപ്പാട് അരയംപറമ്പിൽ മീരാ രവീന്ദ്രൻ (71) ബെംഗളൂരുവില്‍ അന്തരിച്ചു....

മഴ മുന്നറിയിപ്പിൽ മാറ്റം: എറണാകുളത്ത് ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവസ്ഥ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്ത് അതിശക്ത മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്...

ശക്തമായ മഴയില്‍ ചെങ്ങന്നൂരില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താണു

ആലപ്പുഴ: ശക്തമായ മഴയില്‍ ചെങ്ങന്നൂർ പുലിയൂരില്‍ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു....

‘കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, അടുപ്പിക്കരുത്’; വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ബിജെപിയുടെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ...

Related Articles

Popular Categories