ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ആലപ്പുഴയിലും സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. ആരോഗ്യവകുപ്പ് കനത്ത ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. നീന്തല്‍ പരിശീലന കേന്ദ്രങ്ങളിലെ നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം.
വൃത്തിയില്ലാത്ത കുളങ്ങള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. കുട്ടികള്‍ ചെറുകുളങ്ങളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കണം. വീടുകളിലെയും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശങ്ങളില്‍ വ്യക്തമാക്കുന്നു.
SUMMARY: Amebic encephalitis in Alappuzha too; 10-year-old boy infected













