മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിനിയായ ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രക്കുളത്തില്‍ അമീബിക്മസ്‌തിഷ്ക ജ്വരത്തിന് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
SUMMARY: Amoebic encephalitis confirmed again in the state