കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടപ്പള്ളിയില്‍ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യനില തൃപ്തികരമാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്റ്റോബറില്‍ 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. ഇതില്‍ 12 പേർ മരിച്ചിരുന്നു.
SUMMARY: Amoebic encephalitis strikes again in Kerala














