തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെന്നാണ് വിവരം.മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഇന്ന് ഡിജിപിക്ക് കൈമാറുമെന്നും സൂചനയണ്ട്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നും റിപ്പോർട്ടില്‍ പറയുന്നു. യുവതികള്‍ മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തൃക്കാക്കര പോലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് വേടൻ ഒളിവിലാണ്. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
SUMMARY: Another complaint against Vedan; Two young women allege sexual assault