റായ്‌പൂർ: ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. പോലീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചധികം നാളുകളായി മേഖലയില്‍ തുടരുന്ന മാവോയിസ്‌റ്റ് വേട്ടയുടെ ഭാഗമാണ് പുതിയ സംഭവവികാസവും. ശനിയാഴ്‌ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെടുന്ന വേളയില്‍ കിസ്‌താരം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തില്‍ രാവിലെയാണ് വെയ്‌പുണ്ടായത് എന്നാണ് സുക്‌മ പോലീസ് സൂപ്രണ്ട് കിരണ്‍ ചവാൻ അറിയിച്ചത്. തുടർന്ന് സുരക്ഷാ സേന തിരിച്ച് വെടിയുതിർക്കുക ആയിരുന്നു. ഇതിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.
TAGS : LATEST NEWS
SUMMARY : Another encounter in Chhattisgarh; 2 Maoists killed