KERALA

വീണ്ടും നിപ മരണം; മരിച്ച മണ്ണാർക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു.മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.ശനിയാഴ്ച അഞ്ചുമണിയോടെ മരിച്ചു.

നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു. സംസ്ഥാനത്ത് 497 പേരാണ് നിലവില്‍ നിപ സമ്പർക്ക പട്ടികയിലുള്ളത്.
SUMMARY: Another Nipah death; Mannarkkad native who died confirmed to have the disease

NEWS DESK

Recent Posts

കെ ജി ശിവാനന്ദന്‍ സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…

16 minutes ago

തെരുവുനായ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…

22 minutes ago

ട്രാക്കിൽ വിള്ളൽ; തമിഴ്‌നാട്ടിൽ ട്രെയിന്‍ തീപിടിച്ചതിൽ അട്ടിമറി സംശയം

ചെന്നൈ:  തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…

1 hour ago

ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു

പട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ബിഹാറിലെ ഷെയ്ഖ്പുരയിലാണ്…

2 hours ago

ആര്യവൈദ്യശാലാ ട്രസ്റ്റി പി രാഘവവാരിയർ അന്തരിച്ചു

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവും സ്‌പെഷൽ കൺസൽറ്റന്റുമായ പി.രാഘവവാരിയർ (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ…

3 hours ago

തമിഴ്നാട്ടില്‍ ചരക്ക് ട്രെയിനിലെ തീപിടിത്തം: എട്ട് സർവീസുകൾ പൂർണമായി റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായിപ്പോയ ചരക്ക് ട്രെയിന്‍ പാളം തെറ്റി തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ താൽകാലിക നിയന്ത്രണം.…

4 hours ago