വീണ്ടും നിപ മരണം; മരിച്ച മണ്ണാർക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു.മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.ശനിയാഴ്ച അഞ്ചുമണിയോടെ മരിച്ചു.

നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു. സംസ്ഥാനത്ത് 497 പേരാണ് നിലവില്‍ നിപ സമ്പർക്ക പട്ടികയിലുള്ളത്.
SUMMARY: Another Nipah death; Mannarkkad native who died confirmed to have the disease

Hot this week

നീലഗിരിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു....

അഹമ്മദാബാദ് വിമാന ദുരന്തം; 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ്...

“കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; ഇരിക്കൂറിൽ യൂത്ത് ലീ​ഗിന്റെ ഫ്ലക്സ്

കണ്ണൂർ: മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ് രംഗത്ത്. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‍ലിം...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

ലൈംഗികാതിക്രമ പരാതി: ഷിയാസ് കരീമിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടനും ബിഗ്ബോസ് താരവുമായ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി...

മക്കയില്‍ കെട്ടിടത്തിന് തീപിടിത്തം: പുക ശ്വസിച്ച്‌ മലയാളി മരിച്ചു

മക്ക: സൗദിയിലെ മക്കയില്‍ പുക ശ്വസിച്ച്‌ കാസറഗോഡ് സ്വദേശിയായ കെ.എം.സി.സി പ്രവർത്തകൻ...

‘തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായി പിണറായി വിജയന്‍....

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: മുൻ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍...

മലപ്പുറത്ത് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി; അധ്യാപകരുടെ പീഡനംമൂലമെന്ന് പരാതി

മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. മലപ്പുറം പെരിന്തല്‍മണ്ണ പ്രസന്റേഷൻ...

ബെംഗളൂരുവില്‍ മലയാളിയായ യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി...

Related Articles

Popular Categories

You cannot copy content of this page