Thursday, July 17, 2025
27 C
Bengaluru

ഡിസിസി ട്രഷററുടെയും മകൻറെയും ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂര്‍ ജാമ്യം

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂർ ജാമ്യം. ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവർക്കാണ് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

എൻ.എം വിജയന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും ഒളിവില്‍ പോയി. ശേഷം ഐ.സി ബാലകൃഷ്ണൻ എംഎല്‍എ കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നു. എൻഡി അപ്പച്ചൻ ഇതുവരെയും പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടാൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം വാദം പൂർത്തിയായ കേസിലാണ് വിധി പ്രസ്താവം. എൻ.എം വിജയൻ പാർട്ടിക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. പോലിസ് കണ്ടെത്തിയ കത്തുകള്‍ മരണക്കുറിപ്പായി പരിഗണിക്കണമെന്നും പ്രൊസിക്യൂഷൻ വാദിച്ചു. കത്ത് എൻ.എം വിജയന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

കഴിഞ്ഞ ഡിസംബർ 24നായിരുന്നു വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം വിജയനെയും മകൻ ജിജേഷിനെയും അവശനിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്നു ഇരുവരും. ഡിസംബർ 27ന് ഇരുവരും മരണത്തിന് കീഴടങ്ങി.

പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് (ജനുവരി 7ന്) വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. നിയമനത്തിനായി കോഴ വാങ്ങിയതുള്‍പ്പടെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് എൻഎം വിജയൻ തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.

TAGS : LATEST NEWS
SUMMARY : Suicide of DCC Treasurer and Son; Anticipatory bail for Congress leaders

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്കൂളില്‍ ഷോക്കേറ്റ് എട്ടാംക്ലാസുകാരന് ദാരുണാന്ത്യം

കൊല്ലം: വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം...

കൊല്ലം സ്വദേശിനി കാനഡയില്‍ മരിച്ച നിലയില്‍

കൊല്ലം: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം...

സാമ്പത്തിക തട്ടിപ്പ്; നിവിൻ പോളിക്കും അബ്രിഡ് ഷൈനുമെതിരേ കേസ്

കൊച്ചി: സാമ്പത്തിക തട്ടിപ്പിന് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി...

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക്; മകളുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കും

ഷാർജ: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും....

ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായി; പോലീസ് കോൺസ്റ്റബിൾ സ്റ്റേഷനിൽ ജീവനൊടുക്കി

ബെംഗളൂരു: ചിക്കബല്ലാപുര ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ...

Topics

24 തടാകങ്ങൾ നവീകരിക്കാൻ 50 കോടി രൂപ അനുവദിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 24 തടാകങ്ങൾ നവീകരിക്കാൻ ബിബിഎംപി 50 കോടി രൂപ...

നമ്മ മെട്രോ യെലോ ലൈൻ: സ്വതന്ത്ര ഏജൻസിയുടെ സുരക്ഷാ പരിശോധന ഉടൻ

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ സ്വതന്ത്ര ഏജൻസിയുടെ...

ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം...

ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷ്ടാവായി; ബിടെക് ബിരുദധാരിയായ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ്...

ഗുണ്ടാതലവനെ അക്രമിസംഘം വെട്ടിക്കൊന്നു; ബിജെപി എംഎൽഎ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ഭാരതി നഗറിൽ ഗുണ്ടാതലവനായ ശിവകുമാർ എന്ന ബിക്ലു...

ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന്  നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ....

ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ്...

ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ; ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ 17...

Related News

Popular Categories

You cannot copy content of this page