തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഇരട്ട മെഡല്‍ ജേതാവ് വിദർശ കെ. വിനോദിന് കായിക ഡയറക്ടറേറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നല്‍കാൻ തീരുമാനം. ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് കായിക വകുപ്പില്‍ ജോലി നല്‍കുമെന്ന് മന്ത്രി ഒ.ജെ. ജെനീഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 9 ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശൻ നിയമന ഉത്തരവ് കൈമാറും.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഉത്തരവ് കൈമാറാനായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടൂർണമെന്റില്‍ പങ്കെടുക്കാനായി വിദർശ വിദേശത്തായിരുന്നതിനാല്‍ അന്ന് കൈമാറാൻ സാധിച്ചില്ല. കായിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ പ്രശാന്ത്, ഡയറക്ടർ അഖില്‍ വി മേനോൻ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.
SUMMARY: Asian Games medalist Vidarsha K. Vinod gets a government job; appointed as Assistant Director in the Directorate of Sports















