Saturday, July 5, 2025
20.7 C
Bengaluru

സഹ സംവിധായകൻ അനില്‍ സേവ്യര്‍ അന്തരിച്ചു

കൊച്ചി: ശില്‍പ്പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ (39) അന്തരിച്ചു. ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനായിരുന്നു സേവ്യര്‍.

അങ്കമാലി കിടങ്ങൂർ പുളിയേല്‍പ്പടി വീട്ടില്‍ പി എ സേവ്യറിന്റെയും അല്‍ഫോൻസയുടെയും മകനാണ്. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച്‌ കലാപരിശീലനം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎല്‍വി കോളേജില്‍നിന്ന് ബിഎഫ്‌എ പൂർത്തിയാക്കിയ അനില്‍, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയില്‍നിന്ന് ശില്‍പ്പകലയില്‍ എംഎഫ്‌എ ചെയ്തു.

ഒരേസമയം ക്യാമ്പസിലുണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരകശില്‍പ്പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചു. സഹോദരൻ: അജീഷ് സേവ്യർ. മൃതദേഹം മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് പഠനത്തിനായി നല്‍കും.

TAGS : ANIL XAVIER | PASSED AWAY
SUMMARY : Assistant director Anil Xavier passed away

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ കേസ്

ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു....

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചര്‍ച്ച നടത്തും; മന്ത്രി കെബി ഗണേഷ് കുമാര്‍

കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത...

കർണാടക ആർടിസി ബസിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍; കൂടുതലും മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ...

യുവാക്കളിലെ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് പഠനം

ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന്...

Topics

കർണാടക ആർടിസി ബസിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച്...

പുതിയ 2 നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി....

പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ...

നാളെ നമ്മ മെട്രോ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ...

സ്വർണക്കടത്ത് കേസ്: നടി രന്യയുടെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കന്നഡനടി രന്യയുടെ 34.12 കോടി...

നൈസ് റോഡിലെ ടോൾ നിരക്ക് കൂട്ടി

ബെംഗളൂരു: നൈസ് റോഡിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സംസ്ഥാന സർക്കാരുമായുള്ള കരാർ...

വിമാനത്താവളത്തിലേക്ക് പുതിയ നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന്...

Related News

Popular Categories

You cannot copy content of this page