ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജയനഗർ സ്വദേശിനിയായ അസ്‌മ ബാനുവിന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബെംഗളൂരു ശിവാജിനഗറിലെ ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയുടെ ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മയുമായി സൗഹൃദത്തിലായി. പിന്നീട് അസ്മ ശുചിമുറിയിൽ പോയപ്പോൾ റാഫിയ കുഞ്ഞിനെ അവിടെനിന്നും എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട അസ്മയുടെ സഹോദരി തടഞ്ഞു നിർത്തി ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രണ്ട് പേരെയും പോലീസിന് കൈമാറുകയായിരുന്നു.
SUMMARY: Attempt to kidnap newborn baby; Two girls arrested













