ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നഗരത്തിലെ കലമ്മ സർക്കിളിന് സമീപമുള്ള ഒരു എടിഎമ്മിൽ കവര്‍ച്ചയ്ക്കെത്തിയ ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശി വെങ്കിടേഷ് എന്നയാളാണ് പിടിയിലായത്.
നൈറ്റ് പട്രോളിങ്ങിനിടെ എടിഎം ബൂത്തിനുള്ളിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി കള്ളനെ പിടികൂടുകയായിരുന്നു. എടിഎം കുത്തിതുറന്ന് പണം എടുക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് സംഘം കള്ളനെ കീഴ്പ്പെടുത്തിയത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മല്ലികാർജുൻ, രണ്ട് പോലീസ് കോൺസ്റ്റബിൾമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കവര്‍ച്ചക്കാരനെ പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
VIDEO | Ballari, Karnataka: In a dramatic late-night incident, Ballari patrol police caught a criminal red-handed while he was attempting to rob an ATM. The suspect was overpowered on the spot. The incident when ASI Mallikarjun nabbed the thief was captured on CCTV.… pic.twitter.com/tXqJN4ARSR
— Press Trust of India (@PTI_News) August 13, 2025
SUMMARY: Attempted ATM robbery; The police caught the thief red-handed