കൊല്ക്കത്ത: ബംഗാള് മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ വസതിക്ക് മുമ്പില് വെച്ച് മമത ബാനർജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചെന്നാണ് പരാതി. വസതിക്ക് പുറത്തിറങ്ങിയ മമതയെ ഒരു സ്ത്രീ കത്തിയുമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സിവിക് വോളന്റിയറായ തന്നിഷ്ഠ സാഹ എന്ന യുവതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
ഒരു സ്ത്രീ കത്തി ഉപയോഗിച്ച് മമത ബാനർജിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് മമതയുടെ അടുത്ത അനുയായിയും എംപിയുമായ ഡോല സെൻ പറയുന്നത്. കയ്യില് കത്തിയുമായി മമത ബാനർജിയെ സമീപിച്ചാണ് സ്ത്രീ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ഡോല സെൻ മൊഴി നല്കി. താൻ ഒരു സിവിക് വോളൻ്റിയറാണെന്നും മമത ബാനർജിയുടെ അനന്തരവളാണെന്നും ആ സ്ത്രീ അവകാശപ്പെട്ടതായും എംപി പറഞ്ഞു.
എന്നാല് പ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തതായും തൃണമൂല് അംഗങ്ങളുടെ പരാതിയില് ആവശ്യമായ തുടർനടപടികള് സ്വീകരിച്ചതായും കൊല്ക്കത്ത പോലീസ് വ്യക്തമാക്കി.
SUMMARY: Attempted attack on Mamata Banerjee; woman taken into custody















