തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തുന്നവർക്കായി മസ്ജിദുകളും വീടുകളും തുറന്നുകൊടുക്കണമെന്ന് പാളയം ഇമാം. പൊങ്കാലയ്‌ക്ക് എത്തുന്നവർക്ക് വിശ്രമത്തിനായി മസ്ജിദുകളും വീടുകളും തുറന്ന് നല്‍കണമെന്നും , പൊങ്കാല ദിവസം ഭക്ഷണവും പാനീയവും കരുതണമെന്നുമാണ് പാളയം ഇമാം ഡോ. സുഹൈബ് മൗലവി പറയുന്നത്. പ്രസംഗം ഇതിനോടകം വൈറലാണ്.
‘ആറ്റുകാല്‍ പൊങ്കാലയാണ് ഏതാനും ദിവസങ്ങള്‍ക്കകം വരുന്നത്. വേറെ ഒരു വിശ്വാസവുമായി ബന്ധപ്പെട്ടതാകയാല്‍ അതിന്റെ ആചാരങ്ങളിലും ചടങ്ങുകളിലും നമ്മള്‍ പങ്കാളികളല്ല. പക്ഷേ, കുറേ സഹോദരിമാരും കുട്ടികളും തിരുവനന്തപുരം നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സന്ദർഭമാണ്. അവരുടെ ഏറ്റവും നല്ല ആതിഥേയരായി മാറാൻ നമുക്ക് സാധിക്കണം.
കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ റമദാനിലാണ് ഈ വർഷവും പൊങ്കാല നടക്കുന്നത്. റമദാനിന്റേതായ ഏറ്റവും നല്ല സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ അനുഭവങ്ങള്‍ പൊങ്കാലയ്‌ക്കെത്തുന്ന നമ്മുടെ സഹോദരിമാർക്കും അവരുടെ കുട്ടികള്‍ക്കും സമ്മാനിക്കുവാൻ നമുക്ക് സാധിക്കണം.
കുടിവെള്ളവും റമദാൻ വിഭവങ്ങളുമെല്ലാം അവർക്ക് നാം സമ്മാനിക്കണം. അവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തുകൊടുക്കണം. നമ്മുടെ മസ്ജിദുകളും വീടുകളും പൂർണമായും അവർക്കുമുന്നില്‍ തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം. നമ്മുടെ സ്‌നേഹവും സാഹോദര്യവും തുറന്നുകാണിക്കാനുള്ള സന്ദർഭമാണിത്.
സ്‌നേഹവും സാഹോദര്യവും കൊണ്ട് മാത്രമേ ലോകത്തും രാജ്യത്തും വളർന്നുവരുന്ന ഇസ്ലാമോഫോബിയയേയും വിദ്വേഷത്തേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന പൂർണമായ ബോധ്യം ഉണ്ടാവണമെന്നും അതിനുള്ള മികച്ച സന്ദർഭമാണ് ഇതെന്നും വെള്ളിയാഴ്ച നമസ്‌കാരത്തില്‍ വിശ്വാസികളോട് നടത്തിയ പ്രസംഗത്തില്‍ ഇമാം കൂട്ടിച്ചേർത്തു.
SUMMARY: Devotees attending Attukal Pongala should be provided with food and drinking water; Palayam Imam wants mosques to be opened
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…