ആറ്റുകാല്‍ പൊങ്കാലക്കെത്തുന്ന ഭക്തര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കണം; മസ്ജിദുകള്‍ തുറന്നു കൊടുക്കണമെന്ന് പാളയം ഇമാം

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തുന്നവർക്കായി മസ്ജിദുകളും വീടുകളും തുറന്നുകൊടുക്കണമെന്ന് പാളയം ഇമാം. പൊങ്കാലയ്‌ക്ക് എത്തുന്നവർക്ക് വിശ്രമത്തിനായി മസ്ജിദുകളും വീടുകളും തുറന്ന് നല്‍കണമെന്നും , പൊങ്കാല ദിവസം ഭക്ഷണവും പാനീയവും കരുതണമെന്നുമാണ് പാളയം ഇമാം ഡോ. സുഹൈബ് മൗലവി പറയുന്നത്. പ്രസംഗം ഇതിനോടകം വൈറലാണ്.

‘ആറ്റുകാല്‍ പൊങ്കാലയാണ് ഏതാനും ദിവസങ്ങള്‍ക്കകം വരുന്നത്. വേറെ ഒരു വിശ്വാസവുമായി ബന്ധപ്പെട്ടതാകയാല്‍ അതിന്റെ ആചാരങ്ങളിലും ചടങ്ങുകളിലും നമ്മള്‍ പങ്കാളികളല്ല. പക്ഷേ, കുറേ സഹോദരിമാരും കുട്ടികളും തിരുവനന്തപുരം നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സന്ദർഭമാണ്. അവരുടെ ഏറ്റവും നല്ല ആതിഥേയരായി മാറാൻ നമുക്ക് സാധിക്കണം.

കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ റമദാനിലാണ് ഈ വർഷവും പൊങ്കാല നടക്കുന്നത്. റമദാനിന്റേതായ ഏറ്റവും നല്ല സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ അനുഭവങ്ങള്‍ പൊങ്കാലയ്‌ക്കെത്തുന്ന നമ്മുടെ സഹോദരിമാർക്കും അവരുടെ കുട്ടികള്‍ക്കും സമ്മാനിക്കുവാൻ നമുക്ക് സാധിക്കണം.

കുടിവെള്ളവും റമദാൻ വിഭവങ്ങളുമെല്ലാം അവർക്ക് നാം സമ്മാനിക്കണം. അവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തുകൊടുക്കണം. നമ്മുടെ മസ്ജിദുകളും വീടുകളും പൂർണമായും അവർക്കുമുന്നില്‍ തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം. നമ്മുടെ സ്‌നേഹവും സാഹോദര്യവും തുറന്നുകാണിക്കാനുള്ള സന്ദർഭമാണിത്.

സ്‌നേഹവും സാഹോദര്യവും കൊണ്ട് മാത്രമേ ലോകത്തും രാജ്യത്തും വളർന്നുവരുന്ന ഇസ്ലാമോഫോബിയയേയും വിദ്വേഷത്തേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന പൂർണമായ ബോധ്യം ഉണ്ടാവണമെന്നും അതിനുള്ള മികച്ച സന്ദർഭമാണ് ഇതെന്നും വെള്ളിയാഴ്ച നമസ്‌കാരത്തില്‍ വിശ്വാസികളോട് നടത്തിയ പ്രസംഗത്തില്‍ ഇമാം കൂട്ടിച്ചേർത്തു.

SUMMARY: Devotees attending Attukal Pongala should be provided with food and drinking water; Palayam Imam wants mosques to be opened

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന...

സുവർണ കർണാടക മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക മൈസൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം, കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു, ഒരാള്‍ അറസ്റ്റില്‍ 

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ...

അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം; മുന്നറിയിപ്പുമായി സോനം വാങ്ചുക്

ന്യൂഡല്‍ഹി: ​ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന്...

പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു....

കർണാടകയിൽ കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകള്‍

ബെംഗളൂരു: കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം വർധിച്ചതായി വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ....

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും നാളെ

ബെംഗളൂരു: ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

Related Articles

Popular Categories