തിരുവനന്തപുരം: നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ സ്ക്വാഡ് പിടികൂടിയത്. കണ്ടാലറിയാവുന്ന ഒൻപത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രദേശത്തെ കോണ്‍ഗ്രസ് ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായവർക്ക് നോട്ടീസ് നല്‍കി മടങ്ങുകയായിരുന്നു പോലീസ് സംഘം. നഗരൂർ ജംഗ്ഷന് സമീപം വെച്ച് ആള്‍ട്ടോ കാറിലെത്തിയ സംഘം പോലീസ് ജീപ്പിനെ ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ സംഘം എസ്.എച്ച്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ പരസ്യമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
SUMMARY: Police jeep stopped: Two arrested
ബെംഗളൂരു: ഹാസൻ ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…
കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍…
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…
കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…