ബെംഗളൂരു: ബെംഗളൂരു ബാബുസപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷന്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സമന്വയ അവതരിപ്പിച്ച തിരുവാതിര കളി, സിജിമോൻ്റെ നേതൃത്തത്തിലുള്ള ചെണ്ടമേളം, കിഡ്‌സ് ഓഫ് സായ് സത്യത്തിന്റെ നൃത്താവിഷ്‌കാരം, ഓണസദ്യ എന്നിവയായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ. പൂക്കളവും മാവേലിയും ശ്രദ്ധേയമായി.
അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ സുരേഷ് കുറുപ്പ് പരിപാടികള്‍ നിയന്ത്രിച്ചു, ഗ്ലിനോ ജോസ്, വിനോദ് കുരുവിള, കുരുവിള വർഗീസ്, അലൻ, മിത, ഷാനവാസ്, ജയസുരേഷ്, ഷാലു, നെൽസൺ, അർജുൻ, ട്രീസ റബേക്ക, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ജയാസുരേഷ്, ക്യാപ്റ്റൻ സുരേഷ് കുറുപ്പ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
SUMMARY: Babusapalaya Sai Satyam Apartment Association Onam Celebration