ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്രോസ് വിൻഡ്സ് ബാഡ്മിന്റൺ കോർട്ട് രാംപുരയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ബിജു, സജേഷ്, അജിത്, ദിപിൻ, ഹരി എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലായി ഇന്ദ്രകുമാർ, സന്തോഷ്,ജോൺ, ബേസിൽ, അബ്ബാസ്, നീതു എന്നിവർ ഒന്നാം സ്ഥാനവും വേണുഗോപാൽ, സുഹാസ്, പോൾ, ബാബു, താരി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കൾക്കുള്ള കാഷ് പ്രൈസും ട്രോഫികളും, സൊസൈറ്റിയുടെ പ്രസിഡന്റ് പി. പവിത്രൻ സെക്രട്ടറി ജിമ്മി ജോസ്, മുഖ്യ അതിഥി എൻകോറ സിഎഫ്ഒ ജെയ്സൺ ജോസഫ് തുടങ്ങിയവർ വിതരണം ചെയ്തു.
മത്സരത്തിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും സൊസൈറ്റി അഭിനന്ദിച്ചു. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് പുറമേ കായിക വിനോദങ്ങൾ പ്രോൽസാഹിപ്പിക്കുവാനുള്ള ശ്രമം സജീവമായി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
SUMMARY: Badminton tournament