ബെംഗളൂരു: കനത്തമഴ, മണ്ണിടിച്ചിൽ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തില്‍ കുടകിൽ ഭാരവാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ വെങ്കടരാജ അറിയിച്ചു. ജൂൺ ആറുമുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത് എല്ലാതരം തടിലോറികൾ, മണൽഗതാഗത വാഹനങ്ങൾ, 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പ് കാർഗോ കണ്ടെയ്നറുകൾ, ട്രക്കുകൾ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. അതേസമയം എൽപിജി, ഇന്ധനവിതരണം, പാൽവിതരണം, സർക്കാർജോലിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ ഉൾപ്പെടെയുള്ള സ്കൂൾ, കോളേജ്, പൊതുയാത്രാവാഹനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
SUMMARY: Ban on heavy vehicles extended in Kodagu

കുടകിൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനം നീട്ടി



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories