ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ് വിമാനമാണ് തകർന്നുവീണത്. ഒരു യുവ വിദ്യാർഥി ഉൾപ്പെടെ 19 പേരാണ് മരിച്ചത്. ധാക്കയിലെ ഉത്തര പ്രദേശത്തെ സ്കൂൾ, കോളെജ് കാമ്പസിലേക്കാണ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണത്.
🚨 Horrifying visuals: Air Force Jet Crash in Dhaka – One Dead, Several Injured.
A Bangladesh Air Force Chengdu F-7 BGI crashed onto the campus of Milestone School and College in Dhaka's Uttara area this afternoon.
At least 1 person was killed and 4 others injured, according… pic.twitter.com/1ySQENlNCx
— Weather Monitor (@WeatherMonitors) July 21, 2025
അപകടത്തിൽപെട്ട വിമാനം ബംഗ്ലാദേശി വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതും അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തുന്നതും കാണാം.
അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നു എന്നാണ് റിപ്പോർടുകൾ. അപകടത്തില്‍ 19 പേർ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് പുകയുയരുന്നതും അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും വ്യക്തമാണ്.
SUMMARY: Bangladesh Air Force plane crashes into school, 19 dead