ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ നാലുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. പിടിയിലായവരില്‍ രണ്ടു പേര്‍ ബംഗ്ലാദേശികളാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തുന്നവര്‍ക്ക് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കുന്നവരാണ് മറ്റുരണ്ട് പേരെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
ബംഗ്ലാദേശില്‍ നിന്നുള്ള 25-ലധികം കുടിയേറ്റക്കാരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ തിരികെ അയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 11 പേരെ പോലീസ് തിരിച്ചയച്ചു.
അനധികൃതമായി കുടിയേറ്റം നടത്തുന്നവര്‍ക്ക് വ്യാജ ആധാര്‍കാര്‍ഡുകള്‍ നല്‍കുന്ന സംഘത്തേയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കുടിയേറ്റം നടത്തുന്ന ഒരു റാക്കറ്റിനെ തകര്‍ത്തതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹി പോലീസ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയിലാണ്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്.
<BR>
TAGS : ILLEGAL STAYING | BANGLADESHI MIGRANTS
SUMMARY : Bangladeshis who illegally immigrated to India arrested
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…
കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…
ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക്…
തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…