ബെംഗളൂരു: പുകവലിക്കാൻ പ്രത്യേക ഇടം ഒരുക്കാത്തതിനു ബെംഗളൂരുവിലെ 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും ബിബിഎംപി നോട്ടിസ് അയച്ചു. പബ്ബുകളും ഹോട്ടലുകളും ഒരേസമയം 30 പേർക്ക് ഇരിക്കാനാകുന്ന ഇടം പുകവലിക്കാൻ മാറ്റിവയ്ക്കണമെന്നാണ് ചട്ടം. എന്നാൽ ഇതു പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പബ്ബുകൾക്കും ഹോട്ടലുകൾക്കും നോട്ടിസ് നൽകിയത്.
7 ദിവസത്തിനകം ചട്ടം പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ബിബിഎംപിയുടെ നോട്ടിസിൽ പറയുന്നു. നേരത്തേ സമാനമായ നിയമ ലംഘനത്തിനു ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കബൺ പാർക്ക് പോലിസ് കേസെടുത്തിരുന്നു.
SUMMARY: Bengaluru civic body issues notice to 412 pubs, hotels over missing smoking zones